മണിപ്പൂർ അതിക്രമങ്ങൾക്കെതിരെ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

കോഴിക്കോട്: മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുക, കേന്ദ്രസർക്കാർ നീതിപാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച കൂട്ടായ്മ കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.

ജില്ലാ പ്രസിഡണ്ട് ഡി ദീപ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി, ജില്ലാ ട്രഷറർ യു സുധർമ, സി എം യശോദ, ഭാഗ്യലക്ഷ്‌മി, പി പി ഷീജ, മീരാദർശക് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ സ്വാഗതം പറഞ്ഞു.
