ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
കൊയിലാണ്ടി: ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ത്യയുടെ ഭരണഘടന സംവിധാനം തകർക്കപ്പെടുമ്പോൾ ജനാധിപത്യവും മതേതരത്വവും കാത്ത്സൂക്ഷിക്കുവാൻ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ എല്ലാവരും തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ പി.ടി ഉമേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വിജയൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ അശോകൻ, അസ്വ. എം. സതീഷ് കുമാർ, അഡ്വ. എം. ബിന്ദു എന്നിവർ സംസാരിച്ചു. അഡ്വ. രഞ്ജിത്ത് ശ്രീധർ, അഡ്വ. വി.പി.വിനോദ്, അഡ്വ. അമൽ കൃഷ്ണ. അഡ്വ. എം. ഉമ്മർ എന്നിവർ നേതൃത്വം നൽകി.
