രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു
കൊയിലാണ്ടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയോഗം അനുസ്മരണം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഭരണസമിതി അംഗങ്ങളായ മുരളീധരൻ തോറോത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി.പി. മോഹനൻ, ടി.പി. ശൈലജ, എൻ.എം പ്രകാശൻ, വി.എം. ബഷീർ, പി.വി. വത്സൻ, എം.പി. ഷംനാസ്, സെക്രട്ടറി കെ.ടി. ലത എന്നിവർ നേതൃത്വം നൽകി.



