ചേമഞ്ചേരിയിൽ ലൈഫ് ഗുണഭോക്താക്കളുടെ മഹാസംഗമം

.
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ലൈഫ് ഗുണഭോക്താക്കളുടെ മഹാസംഗമം ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സമ്പൂർണ്ണ ലൈഫ് ഭവനപദ്ധതിയുടേയും അതിദാരിദ്ര്യമുക്ത ഗ്രാമ പഞ്ചായത്തായി മാറിയതിൻ്റേയും പ്രഖ്യാപന ചടങ്ങാണ് മഹാസംഗമമായി മാറിയത്. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കേരളത്തിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ജൈവവൈവിധ്യ രജിസ്റ്റർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൾ ഹാരിസിന് നൽകി പ്രകാശനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്മരണിക ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ മുൻ പ്രസിഡണ്ട് അശോകൻ കോട്ടിന് നൽകി പ്രകാശനം ചെയ്തു. ലൈഫ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയ മുൻ സെക്രട്ടറി ടി അനിൽ കുമാർ, വി ഇ ഒ മാരായ എ വി സുഗതൻ, കെ സിജിൻ എന്നിവരെ മന്ത്രി ആദരിച്ചു. ജൈവ വൈവിദ്യ രജിസ്റ്റർ തയ്യാറാക്കിയ അധ്യാപകർ ടി രാധാകൃഷ്ണൻ മാസ്റ്റർ, ടി പി സുകുമാരൻ മാസ്റ്റർ, കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ആദരിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ജൈവ വൈവിദ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ
ഡോ: കെ പി മഞ്ജു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സോമൻ,
ഷീബ ശ്രീധരൻ ,വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു,
കെ രവീന്ദ്രൻ, മുഹമ്മദ് ഷാജി,മോഹനൻ വീർവീട്ടിൽ, ശങ്കരൻ അവിണേരി,
എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം നിധിൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ ബൈജു നന്ദിയും പറഞ്ഞു.
