അനിശ്ചിത കാലത്തേക്ക് അടച്ച മഹാരാജാസ് കോളേജ് നാളെ തുറക്കും
കൊച്ചി: സംഘർഷത്തെത്തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ച മഹാരാജാസ് കോളേജ് നാളെ തുറക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജ് അടച്ചത്. കോളേജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. ഷജില ബീവിയാണ് അറിയിച്ചത്. കോളേജ് ഗേറ്റ് വെെകിട്ട് 6ന് അടക്കുമെന്നും അതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രിന്‍സിപ്പാള്‍ ഇൻ ചാർജ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും അക്രമിസംഘം ആക്രമിച്ചു.

