എം.ടി. അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂർ: എം.ടി. കഥാപാത്രങ്ങളെ കാൻവാസിലാക്കി ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. എം.ടിയുടെ കഥാപാത്രങ്ങളെ വരച്ചു കൊണ്ട് പ്രശസ്ത ചിത്രകാരനായ റഹ്മാൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ ശ്രീജിഷ് ചെമ്മരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ്, കെ.പി. രാമചന്ദ്രൻ, എം.എം. കരുണാകരൻ, കെ. ശ്രീധരൻ, പി.കെ. അനീഷ്, വിജീഷ് ചോതയോത്ത്, അശ്വിൻ ബാബുരാജ്, കെ.പി. വേണുഗോപാൽ, ഇ. അശോകൻ, ഇ.കെ. മുഹമ്മദ് ബഷീർ, സി.എം.ബാബു, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
