KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂരിനെ ഇളക്കി മറിച്ച് എം സ്വരാജിന്റെ റോഡ് ഷോ

നിലമ്പൂരിനെ ഇളക്കി മറിച്ച് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ റോഡ് ഷോ. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്രവാഹനങ്ങളിലും അല്ലാതെയും ആയിര കണക്കിന് ആളുകളാണ് റോഡ് ഷോയുടെ ഭാഗമായത്. നാല് മണിയോടെ കോടതിപടിയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർത്ഥിയെ ഒരു നോക്ക് കാണാനും അഭിവാദ്യമർപ്പിക്കുവാനും പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായഭേദമന്യേ നിരവധി പേരാണ് റോഡിൻറെ ഇരു വശത്തും തടിച്ചു കൂടിയത്.

പൂക്കോട്ടുംപാടമാണ് ആദ്യ സ്വീകരണകേന്ദ്രം. പിന്നീട് കരുളായി, മുത്തേടം, വഴിക്കടവ്, മരുത, പോത്തുകൽ, ചുങ്കത്തറ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി എട്ടുമണിയോടെ എടക്കരയിലാണ് റോഡ് ഷോ സമാപിക്കുന്നത്.

നിലമ്പൂരേക്ക് ഇന്ന് രാവിലെ എത്തിയ സ്വരാജിനെ വരവേൽക്കാൻ റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയായിരുന്നു ഉണ്ടായത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂർ അക്ഷരാർഥത്തിൽ സ്നേഹാധിക്യത്താൽ വീർപ്പുമുട്ടുകയായിരുന്നു.

Advertisements
Share news