എം സ്വരാജ് പിതാവിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. സ്വരാജ് വിജയിക്കുമെന്ന് നിലമ്പൂർ ആയിഷ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാവിലെതന്നെയെത്തി എൽഡിഎഫ് സ്ഥാനർത്ഥി എം. സ്വരാജ് വോട്ടു രേഖപ്പെടുത്തി. മാങ്കുത്ത് എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് അദ്ദേഹം പോളിംഗ് ബൂത്തിലെത്തിയത്. 90ൻ്റെ ചുറുചുറുക്കിലും മുക്കട്ട എല്‍പി സ്‌കൂളിലെ പോളിംങ് ബൂത്തില്‍ ആദ്യ വോട്ടറായി നിലമ്പൂര്‍ ആയിഷയും വോട്ട് രേഖപ്പെടുത്തി.

എല്‍ഡിഎഫ് വിജയിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം വോട്ടു രേഖപ്പെടുത്തിയതിന്റെ അടയാളം പതിഞ്ഞ കൈ ഉയര്‍ത്തി കാട്ടിയാണ് നിലമ്പൂര്‍ ആയിഷ മടങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തും, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി അൻവറും ഉൾപ്പെടെ 10 സ്ഥാനാത്ഥികളാണ ജനവിധി തേടുന്നത്.

1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങുകയാണ് എം സ്വരാജ്.

