KOYILANDY DIARY.COM

The Perfect News Portal

എം. ഷാജർ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ

എം. ഷാജർ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ. നിലവിലെ അധ്യക്ഷയായ ചിന്താ ജെറോമിൻ്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ്‌ പുതിയ നിയമനം. കണ്ണൂർ എം.എം ബസാർ പൂരക്കുന്ന്‌ സ്വദേശിയായ ഷാജർ സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും, സംസ്ഥാന ജോ. സെക്രട്ടറിയുമാണ്‌.

എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. കേളോത്ത്‌ മുഹമ്മദ്‌ കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്‌. ഭാര്യ: ഹസീന. മക്കൾ: അയാൻ ഹാദി, അയ്‌റ എമിൻ.

Share news