KOYILANDY DIARY

The Perfect News Portal

എം. എം. കുഞ്ഞിക്കേളപ്പൻ അനുസ്മരണ സമ്മേളനം

മേപ്പയ്യൂർ: ജനാധിപത്യവും മതേതരത്വവും തകർക്കുന്ന സംഘ പരിവാർ ഭരണത്തിനെതിരെ യോജിച്ച പോരാട്ടങ്ങൾ ഉയർന്ന് വരണമെന്ന് ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട് സി. കെ. നാണു പറഞ്ഞു. മേപ്പയ്യൂർ കീഴ്പ്പയ്യൂരിൽ പഴയ കാല സോഷ്യലിസ്റ്റും മുതുകാട് സമര വളണ്ടിയറുമായ എം. എം. കുഞ്ഞിക്കേളപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പി. പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ നിയമവാഴ്ചയെയും ഭരണഘടന അനുസൃതമായ മൗലികമായ അവകാശങ്ങളെയും മോദീ സർക്കാർ അട്ടിമറിക്കുകയാണ്. ഏകാധിപധിയായ മോദീ ഭരണത്തിനെതിരെ സോഷ്യലിസ്റ്റുകളുടെയും മറ്റ് കക്ഷികളുടെയും ഐക്യപ്പെടൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ആവശ്യമാണ്. രാജ്യത്തെ സോഷ്യലിസ്റ്റുകൾ അഴിമതി രഹിത പൊതു ജീവിതത്തിലൂടെ സമൂഹത്തിന് മാതൃക കാട്ടിയവരായിരുന്നുവെന്നും, ഈ മാതൃക പിൻതുടരാൻ പുതു തലമുറ തയ്യാറാവണമെന്നും ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ സി. കെ. നാണു അഭിപ്രായപ്പെട്ടു.
Advertisements
കെ. കെ. അബ്ദുള്ള, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ. പി വേണുഗോപാൽ, കെ. കുഞ്ഞികൃഷ്ണൻ നായർ, സുനിൽ ഓടയിൽ, ടി. കെ. ബാലഗോപാലൻ, സുരേഷ് മേലേപ്പുറത്ത്, ഇ. അഹമ്മദ് മാസ്റ്റർ, എം. റൂബിനാസ് എന്നിവർ സംസാരിച്ചു.