KOYILANDY DIARY.COM

The Perfect News Portal

 എം. കെ. അമ്മത് കുട്ടി സാഹിബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അരിക്കുളം: എം. കെ. അമ്മത് കുട്ടി സാഹിബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പൊതു പ്രവർത്തന മേഖലകളിലെ പുതു തലമുറകൾക്ക് പ്രചോദനമായിരുന്നെന്ന് അമ്മത് കുട്ടി സാഹിബ്‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന മുസ്‌ലിം ലീഗ് കൗൺസിൽ അംഗം എസ്‌. കെ അസൈനാർ മാസ്റ്റർ പറഞ്ഞു. ഇ കെ. അഹ്‌മ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. എൻ പി കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂർ കരയാട് പ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാനും ചെമ്മൺ റോഡുകൾ താർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിലും മുൻപന്തിയിൽ പ്രവർത്തിച്ച പൊതു പ്രവത്തകനായിരുന്നു എം. കെ. അമ്മത് കുട്ടി. വി വി എം. ബഷീർ, ആവള മുഹമ്മദ്, കെ എം അബ്ദുസലാം, എം പി അമ്മത്, കെ എം മുഹമ്മദ്‌, മർവ അരിക്കുളം, കെ പി പോക്കർ, സി നാസർ, സുഹറ എക്കാട്ടൂർ, പി പി കെ അബ്ദുള്ള, കെ എം മുഹമ്മദ്‌ സകരിയ മുതലായവർ സംസാരിച്ചു.
Share news