തിരൂവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരൂവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹറ ഖാദർ, എം പി മൊയ്തീൻ കോയ, ഗ്രാമ പഞ്ചായത്ത് അംഗം ശബ്ന, L H S സ്വപ്ന, HMC അംഗം വീർവീട്ടിൽ മോഹനൻ, എന്നിവർ സംസാരിച്ചു. മെഡിക്കൽ ഒഫീസർ ഡോ: ഷീബ പദ്ധതി വിശദ്ധീകരണം നടത്തി. ചടങ്ങിന് Hc ജോയ് തോമസ് സ്വാഗതവും HI സജീഷ് നന്ദിയും പറഞ്ഞു.



