KOYILANDY DIARY.COM

The Perfect News Portal

യു. രാജീവന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവിതരണം നടത്തി

കൊയിലാണ്ടി : ഡി സി സി പ്രസിഡണ്ടും നഗരസഭാ‌ പ്രതിപക്ഷ നേതാവുമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് യു. രാജീവന്‍ മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് – നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണവിതരണം നടത്തി. രാജീവന്‍ മാഷിന്റെ സ്മരണകള്‍ ശാശ്വതമായി നിലനിര്‍ത്തുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ഗ്രസ് സൗത്ത്-നോര്‍ത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമലും രജീഷ് വെങ്ങളത്ത്കണ്ടിയും പറഞ്ഞു. 
.
കെ പി സി സി അംഗം രത്‌നവല്ലി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, വി. കെ. സുധാകരന്‍, വേണുഗോപാലന്‍ പി. വി, ചെറുവക്കാട്ട് രാമന്‍, മനോജ് പയറ്റുവളപ്പില്‍, സുമതി കെ എം, രമ്യ മനോജ്, ജിഷ പുതിയേടത്ത്, മണി പാവുവയല്‍, തന്‍ഹീര്‍, അന്‍സാര്‍ കൊല്ലം, മനോജ് കാളക്കണ്ടം, മറുവട്ടംകണ്ടി ബാലകൃഷ്ണന്‍, ശൈലജ ടി പി, ശ്രീജിത്ത് ആര്‍. ടി, വിജയലക്ഷ്മി ടീച്ചര്‍, പഞ്ഞാട്ട് ഉണ്ണി, തൈക്കണ്ടി സത്യനാഥന്‍, വിനോദ് വിയ്യൂര്‍, ഉമ്മര്‍, വിജീഷ്, ഷരീഫ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share news