SSLC, +2 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ‘പ്രതിഭാസംഗമം’ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ LSS, USS, NMMS വിജയികളെയും SSLC, +2 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെയും അനുമോദിക്കുന്ന ചടങ്ങ് ‘പ്രതിഭാസംഗമം’ സംഘടിപ്പിച്ചു. അനുമോദന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. എ. ഇന്ദിര, കെ. ഷിജു, പ്രജില സി, ഇ. കെ. അജിത്ത്, കൗൺസിലർമാരായ രത്നവല്ലി, വി. പി. ഇബ്രാഹിം കുട്ടി, കെ വൈശാഖ്, നിർവ്വഹണ ഉദ്യോഗസ്ഥ കെ. ലൈജു എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മററി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും ശ്രീനി പി കെ നന്ദിയും പറഞ്ഞു.
