എൽപിജി ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു

കൊയിലാണ്ടി: എൽപിജി ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് മുണ്ടോത്ത് കാരക്കാട്ട് മീത്തൽ സുനിലിൻ്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഗ്രേഡ് ASTO പി കെ ബാബുവിന്റെ നേതൃത്വത്തിൽ തീയണച്ചു. FRO മാരായ നിധി പ്രസാദ് ഇ എം, ലിനീഷ് എം, അനൂപ് എന്‍ പി, ഷാജു കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
