“Love you to moon and back” ; കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
.
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. “Love you to moon and back” എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ കുറിച്ച വാചകങ്ങൾ ആയിരുന്നു ഇവ.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ നടന്ന സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കപ്പിൽ ഈ വാചകങ്ങൾ ഇടം പിടിച്ചിരുന്നു. ആ കപ്പിലെ വാചകങ്ങൾക്ക് എന്‍റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്‍റെ തുടിപ്പ് ഉണ്ടെന്ന് അതിജീവിത മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആ പോസ്റ്റ് ഏറ്റെടുത്തത്.




