സ്നേഹതീരത്ത് വര കാപ്പാടിൻ്റെ സ്നേഹ സംഗമം: ഈദ് ഫിയസ്റ്റാ –25 ശ്രദ്ധേയമായി

ചേമഞ്ചേരി: ബലിപെരുന്നാളിൻ്റെ മധുരിമയിൽ, 2025 ജൂൺ 8 ന് ഞായറാഴ്ച ‘വര’ അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ആദരവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പറും വര വൈസ് പ്രസിഡണ്ടുമായ ഷരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ മുഖ്യാതിഥിയായി. കാപ്പാട് ബീച്ചിലുള്ള കനിവ് സ്നേഹതീരത്തിലെ അതിഥികളോടൊപ്പമായിരുന്നു പരിപാടി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, പ്രദേശത്തെ 80 വയസ്സ് തികഞ്ഞ അംഗങ്ങളെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

മാലിന്യ നിർമാർജനതിന്റെ ഭാഗമായി സ്റ്റീലിൻ്റെ പ്ലേറ്റും ഗ്ലാസുകളും വര അയൽപക്ക കൂട്ടായ്മയിലേക്ക് നൽകാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗ്ലോബൽ ചേമഞ്ചേരി കെ എം സി സി ചെയർമാൻ നാസിം പാണക്കാട്, സ്നേഹതീരം മാനേജർ ഇല്ല്യാസ് സാഹിബ്, പ്രവാസി വിങ് കൺവീനർ റാഫി എം. ടി, വനിത വിങ് പ്രതിനിധി ഷൗക്കിയ ഫൈസൽ, സുബൈർ മാസ്റ്റർ, ഫഹദ് മുബിനാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. കൺവീനർ അബൂബക്കർ കാച്ചിലോടി സ്വാഗതവും ട്രഷറർ കരീം ഹാദിയിൽ നന്ദിയും പറഞ്ഞു.
