KOYILANDY DIARY.COM

The Perfect News Portal

ലോട്ടറി ക്ഷേമനിധി ഉത്സവ ബത്ത 7500 രൂപയാക്കി വര്‍ധിപ്പിച്ചു: ധനമന്ത്രി കെ. എൻ ബാലഗോപാൽ

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍. ഏജന്റുമാരുടയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയര്‍ത്തി. 7500 രൂപ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള ഉത്സവബത്ത 2500 രൂപയില്‍നിന്ന് 2750 രൂപയായി വര്‍ധിപ്പിച്ചു. 37,000 സജീവ അംഗങ്ങള്‍ക്കും 8700 പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവര്‍ക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചതായും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share news