തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇടതുപക്ഷം ഇല്ലാതാകില്ല; ബിനോയ് വിശ്വം

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ തോറ്റാൽ ശൂന്യതയിലേക്ക് മാഞ്ഞുപോകുന്ന രാഷ്ട്രീയമല്ല ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ഇടതുപക്ഷം തീർന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. സോവിയറ്റ് യൂണിയൻ തകർന്നപ്പോഴും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ ഉണ്ടായപ്പോഴും ഇതുപോലുള്ള പ്രചാരണം ഉണ്ടായിരുന്നു.

തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തിമുന്നേറുകയാണ് എൽഡിഎഫ് ഏറ്റെടുക്കുന്ന ദൗത്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. ടൗൺ ഹാളിൽ എ സി ഷൺമുഖദാസ് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിപി സംഘടിപ്പിച്ച സി കെ ഗോവിന്ദൻ നായർ–-എ സി ഷൺമുഖദാസ് അനുസ്‌മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്‌ഘാടനം ചെയ്‌തു. പുരസ്‌കാദാനവും നിർവഹിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി.

