ലോറി പണിമുടക്കി; താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
.
കൽപ്പറ്റ: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ലോറി കേടായതാണ് ഗതാഗത കുരുക്കിന് കാരണമായത്. ഏക്സിൽ തകരാറിലാവുകയായിരുന്നു. നിലവിൽ തലപ്പാടി മുതൽ രണ്ടാംവളവ് വരെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. കേടായ ലോറി ഒരു വശത്തേക്ക് മാറ്റാനുളള ശ്രമം തുടരുകയാണ്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്.




