KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീഅഘോര ശിവക്ഷേത്രത്തിൽ മഹാഗണപതിഹോo

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ തന്ത്രി വര്യൻ്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടന്നു. കർക്കിടക മാസം രാമായണ മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ വിശേഷാൽ മഹാഗണപതി ഹോമം നടന്നത്. കൂടാതെ കർക്കിടത്തിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകീട്ട് ഭഗവതിസേവയും, നിത്യേന രാമായണ പാരായണവുo, രാജലക്ഷ്മി ടീച്ചറുടെ പ്രഭാക്ഷണവും രാമായ മാസാചരണത്തിൻ്റെ ഭാഗമായി നടത്തുന്നു.
രാവിലെ 10-30 നടന്ന “രാമയണ പ്രശ്നോത്തരിക്ക് – മരതൂർ GLP സ്കൂൾ, റിട്ട: എച്ച്.എം വിശ്വൻ മാസ്റ്റർ നേതൃത്വo നൽകി. വിജയികൾക്ക് – ട്രസ്റ്റി ബോർഡ് ചെയർമാൻ എ – മോഹൻ, ക്ഷേത്ര ക്ഷേമസമതി പ്രസിഡൻ്റ് – മധു വെളുത്തൂർ, സെക്രട്ടറി അരവിന്ദൻ മാസ്റ്റർ, കൺവീനർ പ്രേമൻ കിഴിക്കോട്ട് എന്നിവർ വിജയികൾക്ക് സമ്മാനവിതരണം നടത്തി. മാതൃ സമതികോർഡിനേറ്റർ ഗീത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
Share news