കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ദീർഘദൂര ബസ്സ് തൊഴിലാളികൾ പണിമുടക്കി

കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂർ ദീർഘദൂര ബസ്സ് തൊഴിലാളികൾ പണിമുടക്കുന്നു. യാത്രക്കാർ വലഞ്ഞു, റോഡിൻ്റെ ശോചനീയാവസ്ഥ കാരണം മണിക്കൂറുകളോളം റോഡിൽ കുടിങ്ങി കിടക്കുകയും, വാഹനങ്ങൾക്ക് തകരാർ സംഭവിച്ച് വലിയ നഷ്ടങ്ങൾ സംഭവിക്കുകയും, കഴിഞ്ഞ ദിവസം വടകര മടപ്പള്ളിയിൽ വെച്ച് വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.

എന്നാൽ യൂണിയനുകളുടെ പിന്തുണയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകൾ പണിമുടക്കിയതോടെയാ സ്വകാര്യ വാഹനങ്ങളും സർവീസിനെയും, കെ.എസ്.ആർ.ടി.സിയെയും ആശ്രയിച്ചാണ് യാത്രക്കാർ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നത്. വാട്സ് ആപ്പിലൂടെയാണ് അപ്രഖ്യാപിത സമരം പ്രഖ്യാപിച്ചത്. പണിമുടക്കിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

