തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഇന്ന് ലോക്സഭയിൽ ചർച്ച നടക്കും
.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഇന്ന് ലോക്സഭയിൽ ചർച്ച നടക്കും. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി രണ്ട് ദിവസങ്ങളിൽ സഭ നടപടികൾ സ്തംഭിച്ചതിന് പിന്നാലെ ആയിരുന്നു കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ബീഹാറിലെ വോട്ടർപട്ടിക ക്രമക്കേട് ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. ബിഹാറിൽ മാത്രം 45 ലക്ഷത്തിലധികം ആളുകൾ ആയിരുന്നു വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്.

വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന ധൃതിയും സമ്മർദവും മൂലം നിരവധി ബിഎൽഒമാർക്ക് ജീവൻ നഷ്ടപ്പെട്ടതും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടും. അതിനിടെ രാജ്യസഭയിൽ ഇന്ന് വന്ദേ മാതരത്തിൽ ചർച്ച നടക്കും. വന്ദേമാരത്തിൻ്റെ 150 -ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലോക്സഭയിൽ ചർച്ച നടന്നിരുന്നു.




