കോരപ്പുഴ അഴീക്കലിൽ കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു

കോരപ്പുഴ അഴീക്കലിൽ കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് കോരപ്പുഴ കണ്ണങ്കടവ് അഴീക്കലിൽ മത്സ്യതൊഴിലാളികൾ തിമിംഗലത്തെ കാണുന്നത്. കരയോടടുത്ത് എത്തിയ തിമിംഗലത്തെ കൂടുതൽ തൊഴിലാളികളെത്തി കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.
.

സമീപകാലത്ത് ജില്ലയിൽ കണ്ടതിൽവച്ച് ഏറ്റവും വലിയ തിമിംഗലമാണിതെന്ന് തൊഴിലാളികൾ പറഞ്ഞു. സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് അഴീക്കലിൽ എത്തിച്ചേർന്നത്.
