മുചുകുന്ന് കോവിലകം – കൊടക്കാട്ടുംമുറിയുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാർ

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ 10-ാം വാർഡിൽപെട്ട മുചുകുന്ന് കോവിലകം – കൊടക്കാട്ടുംമുറിയുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുണ്ടും കുഴിയുമായി ഒരു വർഷത്തോളമായി റോഡ് ശോചനീയാവസ്ഥയിൽ തുടരുകയാണ്. മേപ്പയൂരിൽ നിന്നും പുറക്കാട് തിക്കോടി ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. ഈ റോഡിൽ നിരവധി സ്കൂൾ വാഹനങ്ങളും കടന്നുപോകുന്നു.

ഈ റോഡിൽ കൂടി നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഇവർ പറയുന്നു. സംഭവത്തിൽ റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചിരിക്കകുയാണ്. താൽക്കാലികമായി കുഴിനികത്താനുള്ള സംവിധാനം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മുള്ളമ്പത്ത് രാഘവൻ സന്തോഷ് ബാബു തെക്കയിൽ മുത്തു കുഞ്ഞിരാമൻ നായർ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

