KOYILANDY DIARY.COM

The Perfect News Portal

റിഹാൻ റാഷിദിനെ നാട്ടുകാർ ആദരിക്കുന്നു

കൊയിലാണ്ടി പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനക‌ളുടെ ചര്‍ച്ചയും ആദരവും സംഘടിപ്പിക്കുന്നു. റിഹാൻ റാഷിദിൻ്റെ രചനാ ലോകം എന്ന പരിപാടി ആഗസ്റ്റ് 6ന് ബുധനാഴ്ച 2 മണിക്ക് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 14 പുസ്തകങ്ങൾ രചിച്ച് മലയാളത്തിലെ മുന്‍ നിര എഴുത്തുകാരിൽ ഒരാളായി മാറിയ സാഹചര്യത്തിലാണ് പുകസ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കൊയിലാണ്ടിക്കാരനാണ് റിഹാൻ റാഷിദ്.
.
അക്കാദമിക സെഷൻ, നോവൽ വായനയും തത്സമയ ചിത്രണവും യൂത്ത് റൈറ്റേഴ്സ് കോൺക്ലേവ്, പുസ്തകോത്സവം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. കെ ഇ എൻ, ഡോ വി അബ്ദുൾ ലത്തീഫ്, ഡോ റഫീഖ് ഇബ്രാഹിം, ഡോ. കെ സി സൗമ്യ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
Share news