തദ്ദേശ തെരഞ്ഞെടുപ്പ് കൊയിലാണ്ടിയിൽ അധ്യക്ഷ സ്ഥാനം പട്ടികജാതി സംവരണം
കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പ് അധ്യക്ഷന്മാരെ നറുക്കെടുത്തു. കൊയിലാണ്ടിയിൽ പട്ടികജാതി സംവരണം. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലെയും അധ്യക്ഷ സ്ഥാനങ്ങളാണ് നറുക്കെടുപ്പിലൂടെ തീരുമാനമായത്. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് 10-ാം വകുപ്പിലെ 2 മുതൽ 6 വരെയുള്ള ഉപവകുപ്പുകളിലെ നടപടിക്രമം പാലിച്ചുകൊണ്ട് സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇതോടെ കൊയിലാണ്ടിയിലും തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. സ്ഥാനാർത്ഥികളെ ഉടൻ രംഗത്തിറക്കുമെന്നാണ് ഇടത് നേതാക്കൾ വ്യക്തമാക്കുന്നത്. നഗരസഭയായശേഷം ഇടതു മുന്നണിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇത്തവണ റെക്കോർഡ് തകർക്കുന്ന ഭൂരിപക്ഷം നേടുമെന്ന് ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കി.

30 വർഷമായി കൊയിലാണ്ടിയിൽ അധ്യക്ഷസ്ഥാനം ജനറൽ/സ്ത്രീ വിഭാഗങ്ങളായി തുടരുകയായിരുന്നു. നഗരസഭ ആയശേഷം ആദ്യ തവണ എം.പി ശാലിനിയും, പിന്നീട് രണ്ട് തവണ കെ.ദാസൻ, തുടർന്ന് കെ. ശാന്ത ടീച്ചർ, അഡ്വ. കെ. സത്യൻ, ഏറ്റവും ഒടുവാലായി കെ. പി സുധ എന്നിവരായിരുന്ന പദവി അലങ്കരിച്ചത്.




