KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ ബസിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; മലപ്പുറത്ത് ബസ് ക്ലീനര്‍ അറസ്റ്റിൽ

.

മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു. സ്കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

Advertisements
Share news