KOYILANDY DIARY.COM

The Perfect News Portal

സാഹിത്യോത്സവങ്ങൾ ഫാസിസ്റ്റ് പ്രതിരോധത്തിനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനുള്ള വേദി; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സാഹിത്യോത്സവങ്ങൾ ഫാസിസ്റ്റ് പ്രതിരോധത്തിനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനുള്ള വേദിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ​ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കലിക്കറ്റിൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം തന്നെ ചോദ്യചിഹ്നമായി മാറുകയാണ്‌. ജനാധിപത്യം സംരക്ഷിക്കേണ്ടത് ഓരോ കലാലയത്തിന്റെയും ഉത്തരവാദിത്വമാണ്.

മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപത്യപരമായ സംവാദങ്ങൾ നടത്താനുമുള്ള ഇടമാണ് ഇത്തരം സാഹിത്യോത്സവങ്ങളെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷയായി. എസിഎൽഎഫ് കോ ഓർഡിനേറ്റർ ഡോ. മോൻസി മാത്യു, യൂണിയൻ ചെയർമാൻ യദു രമേശൻ, സംഘാടക സമിതി കൺവീനർ സോണിയ എന്നിവർ സംസാരിച്ചു. മൂന്നാം ദിനം നാല് വേദികളിലായി 26 സെഷനുകളാണ്‌ നടന്നത്‌. സമാപനസമ്മേളനത്തിന് ശേഷം കാസർഗോഡ് പെരുംതുടി നാടൻകലാ നാട്ടറിവ് പഠനസംഘം അവതരിപ്പിച്ച മം​ഗലംകളിയും വാളക്കുളം ​ഗ്രാമശ്രീ നാടൻ കലാപഠനകേന്ദ്രം അവതരിപ്പിച്ച തീച്ചാമുണ്ടി തെയ്യാട്ടവും നടന്നു.

 

Share news