KOYILANDY DIARY.COM

The Perfect News Portal

നമിതം സാഹിത്യ പുരസ്കാരം എഴുത്തുകാരൻ കല്പറ്റ നാരായണന്.

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ എട്ടാമത് നമിതം സാഹിത്യ പുരസ്കാരം എഴുത്തുകാരൻ കല്പറ്റ നാരായണന്. യൂണിയൻ്റെ മുൻകാല നേതാക്ക ളായ സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പതിനായിര ത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
.
.
നവംബർ അവസാനം പൂക്കാട് എഫ്.എഫ്. ഹാളിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് കേർപ്പറേഷൻ മേയർ ഡോ. എം. ബീനഫി ലിപ്പ് പുരസ്കാരം സമർപ്പിക്കും. അവാർഡ് നിർണയ യോഗത്തിൽ എൻ.കെ.കെ. മാരാർ അധ്യക്ഷനായി. സാംസ്കാരിക സമിതി കൺവീനർ ചേനോത്ത് ഭാസ്കരൻ, ടി. സുരേന്ദ്രൻ, വി.പി. ബാലകൃഷ്ണൻ, എ. ഹരിദാസൻ, കെ. ഗീതാനന്ദൻ, പി. ദാമോദരൻ, ടി. വേണുഗോപാലൻ, ഇ. ഗംഗാധരൻ നായർ എന്നിവർ പങ്കെടുത്തു.
Share news