KOYILANDY DIARY.COM

The Perfect News Portal

മദ്യനയ അഴിമതിക്കേസ്; കേജ്‍രിവാളിൻ്റെ ജാമ്യം തടഞ്ഞ് ദില്ലി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിൻ്റെ ജാമ്യം തടഞ്ഞ് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി നല്‍കിയ ജാമ്യത്തിനെതിരായ ഇഡിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതി തീരുമാനിച്ചതോടെ കേജ്‍രിവാളിന്‍റെ മോചനം നീളും. വിചാരണക്കോടതിയില്‍ വിശദമായ വാദമുന്നയിക്കാന്‍ അനുവദിച്ചില്ലെന്നും മതിയായ സമയം നല്‍കിയില്ലെന്നും ഇഡി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്ന് കേജ്‍രിവാള്‍ ജയില്‍ മോചിതനാകുമെന്നാണ് കരുതിയിരുന്നത്. ജാമ്യനടപടി ഹൈക്കോടതി സ്റ്റേ ചെയ്താല്‍ മുഖ്യമന്ത്രി ജയിലില്‍ തുടരേണ്ടിവരും. ‘മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കല്‍ പോലുള്ളവയ്ക്ക് കാരണമാകും എന്ന വാദങ്ങളാവും ഇഡി ഉയർത്തുക.

Share news