KOYILANDY DIARY.COM

The Perfect News Portal

ഗ്രന്ഥാശാല ദിനം ആചരിച്ചു

കൊയിലാണ്ടി: പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരീക്കൽ താഴെ ആഭിമുഖ്യത്തിൽ ഗ്രന്ഥാശാല ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അധ്യാപകരായ ശാരദ, പി.ടി. ശിവൻ കോട്ടക്കുന്നുമ്മൽ, ഗീത മനയത്ത് പടിക്കൽ, നാരായണി സി, ബാലചന്ദ്രൻ നാമംഗലത്ത് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്വ: പി.ടി. ഉമേന്ദ്രൻ അധ്യക്ഷത വഹിച്ചു.
മാറുന്ന കാലത്തെ വായന എന്ന വിഷയത്തെ ആസ്പദമാക്കി കരുണൻ കോയച്ചാട്ടിൽ പ്രഭാഷണം നടത്തി. പുസ്തക സമാഹരണം നടത്തി. മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. നടേരി ഭാസ്ക്കരൻ, ലിജിന സനൂജ്, ഒ.കെ. ബാലൻ, കല്യാണി, ശ്രീരഞ്ജിനി, മഞ്ജുള നമ്പ്യാക്കൽ എന്നിവർ സംസാരിച്ചു.
Share news