KOYILANDY DIARY

The Perfect News Portal

ഗ്രന്ഥശാലകൾ വീട്ടക വായന സദസ്സുകൾ സംഘടിപ്പിക്കും         

കൊയിലാണ്ടി: വായനയെ കൂടുതൽ ജനകീയമാക്കുവാൻ വീട്ടക വായന സദസ്സുകൾ സംഘടിപ്പിക്കുവാൻ താലൂക്ക് ലൈബ്രറി കൌൺസിൽ സംഗമം തീരുമാനിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൌൺ ഹാളിൽ നടന്ന സംഗമം ലൈബ്രറി കൌൺസിൽ സംസ്ഥാന എക്സികുട്ടി വംഗം രമേഷ് കുമാർ എം.കെ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ. നാരായണൻ അദ്ധ്യക്ഷതവഹിച്ചു.
Advertisements
വീടുകളിൽ പുസ്തകമെത്തിക്കുന്നതിനായി വീട്ടിലേക്കൊരു പുസ്തകം പദ്ധതിയും നടപ്പിലാക്കും. ബാലവേദി, വനിതാവേദി യുവവേദി, വയോജന വേദി തുടങ്ങിയവ എല്ലാ ലൈബ്രറികളിലും സംഘടിപ്പിച്ച് വിവിധ വിഭാഗങ്ങളെ ലൈബ്രറിയിലേക്കെത്തിക്കും.
ഗ്രന്ഥശാലകൾ കാലോചിതമായി പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റലൈസേഷൻ നടപ്പിലാക്കും ജാതി – മത വർഗീയതക്കെതിരായി കൂട്ടായ്മകൾ സംഘടിപ്പിക്കും. പ്രവർത്തനറിപ്പോർട്ട് താലൂക്ക് സിക്രട്ടറി കെ.വി. രാജനും വരവ് ചിലവ് കണക്ക് എൻ.വി ബാലനും, 2023-24 ബഡ്ജറ്റ് സി. രവീന്ദ്രൻ എന്നിവർ അവതരിപ്പിച്ചു. വൈസ് പ്രസിഡണ് കെ.പി രാധാകൃഷ്ണൻ സ്വാഗതവും പി. വേണു നന്ദിയും പറഞ്ഞു. എ.എ. സുപ്രഭ ടീച്ചർ പി.കെ സുരേഷ് എന്നിവർ സംസാരിച്ചു.