മതസ്പർദ്ധ വളർത്തുന്നതിനെതിരെ ഗ്രന്ഥാലയങ്ങൾ ജാഗ്രത കാണിക്കണം; ടി പി രാമകൃഷ്ണൻ

മേപ്പയൂർ: സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതിനെതിരെയും ഭീകരവാദത്തിനെതിരെയും ഗ്രന്ഥശാലകൾ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി പി രാമകൃഷ്ണൻ പറഞ്ഞു. ചാവട്ട് ഇഎംഎസ് ഗ്രന്ഥാലയത്തിന് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച ഉപകരണങ്ങൾ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥാലയ ഭാരവാഹികളായ എൻ കെ ബാലകൃഷ്ണൻ, എ. വി. നാരായണൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുനിൽ അധ്യക്ഷത വഹിച്ചു. വി. മോഹനൻ, സഞ്ജയ് കൊഴുക്കല്ലൂർ, വി. കുഞ്ഞിരാമൻ കിടാവ്, വേണു കീർത്തനം, രാജേഷ് ടി പി, ലൈബ്രറി കൗൺസിൽ അംഗം എൻ. ആലി, എൻ. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജയരാജൻ വടക്കയിൽ സ്വാഗതവും എ വി നാരായണൻ നന്ദിയും പറഞ്ഞു.
