KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷം ജയിക്കും. ഒരു തർക്കവും വേണ്ട: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷം ജയിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കോർപ്പറേഷൻ രൂപം കൊണ്ടതിനുശേഷം മിക്കവാറും സമയങ്ങളിലും ഭരണത്തിലിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ്, അത് ഇത്തവണയും ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ കോർപ്പറേഷൻ 26-ൽ അധികം ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. വികസന കാര്യത്തിൽ ആർക്കും ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും തന്നെയില്ല. ബിജെപിയോ കോൺഗ്രസ്സോ ഏത് നേതാവിനെ അണിനിരത്തിയാലും എൽഡിഎഫ് വിജയിക്കും. അതിന് പ്രാപ്തിയുള്ളവരും ശേഷിയുള്ളവരുമായ സ്ഥാനാർത്ഥികളെയാകും അവതരിപ്പിക്കുകയെന്നും മന്ത്രി ഉറപ്പിച്ചു.

കെ സി വേണുഗോപാലിന്‍റെ ‘ആൺകുട്ടികളുടെ സർക്കാർ’ എന്ന പരാമർശത്തെയും മന്ത്രി ശിവൻകുട്ടി പരിഹസിച്ചു. ഞങ്ങളുടെ പാനൽ ആൺകുട്ടികളുടേത് മാത്രമല്ല, ഞങ്ങൾക്ക് പെൺകുട്ടികളുടെ പാനലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിചയ സമ്പന്നരും യുവാക്കളും പട്ടികയിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

 

Share news