KOYILANDY DIARY.COM

The Perfect News Portal

കോട്ടംതട്ടാതെ ഇടതു കോട്ടകൾ.. ചുവന്നു തുടുത്തു പന്തലായനി

കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തലായനി ചുവന്നു തുടുത്തു. കൊയിലാണ്ടി നഗരസഭിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11, 12, 14, 15 വാർഡുകളിലെ വിജയം ഇടതുമുന്നണിക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട 11-ാം വാർഡ് തിരിച്ചുപിടിച്ചതോടെ പ്രവർത്തകരാകെ വലവിയ ആവേശത്തിലാണ്. എക്കാലവും ഇടതുപക്ഷത്തെ മാത്രം ജയിപ്പിച്ച പന്തലായനി കൂടുതൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണ പ്രവർത്തകരെ നിരാശയിലാക്കിയ 11-ാം വാർഡിലെ പരാജയം പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരുന്നെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ മുൻ കമ്മ്യൂണിസ്റ്റ് പോരാളിയും കർഷകതൊഴിലാളി നേതാവുമായിരുന്ന ഒ.പി നാണുവിൻ്റെ മകനും ലോക്കൽ കമ്മിറ്റി അംഗവുമായ ഷജിത്തിലൂടെയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. 97 വോട്ടുകൾക്കാണ് ഷജിത്ത് വിജയിച്ചത്. കഴിഞ്ഞ തവണ സുമതി 11 വോട്ടുകൾ അധികം നേടിയാണ് ഇടതുകേന്ദ്രത്തെ ഞെട്ടിച്ച് സീറ്റ് കൈക്കലാക്കിയത്. എൽഡിഎഫ് 581, യുഡിഎഫ് 485, ബിജെപി 47 എന്നിങ്ങനെയാണ് കക്ഷി നില.

ഇവിടെ യുഡിഎഫ് കൌൺസിലറായിരുന്ന സുമതി വീണ്ടും മത്സരരംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ സീറ്റു നിലനിർത്തുമെന്ന പ്രചാരണം നടത്തുകയും ഷാഫി പറമ്പിൽ എംപിയെ ഉപയോഗപ്പെടുത്തി കുന്ന്യോറമല സമരകേന്ദ്രത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രയത്തിന് തീക്കൊളുത്താനും നടത്തിയ ശ്രമം കനത്ത തിരിച്ചടിയാവുകയായിരിന്നു. ഷാഫി പ്രചാരണത്തിനിറങ്ങിയ പന്തലായനിയിലെ എല്ലാ വാർഡുകളിലും സിപിഐഎം വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 

12-ാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പിഎം ബിജു നേടിയ വിജയവും പ്രവർത്തകരെ ആവേശകൊടുമുടിയിലെത്തിച്ചു. കഴിഞ്ഞ തവണ പ്രജിഷ പി നേടിയ വോട്ടിനേക്കാൾ 60 വോട്ടുകൾ കൂടുതൽനേടി 198 വോട്ടുകൾക്കാണ് പി. എം ബിജു വിജയം കൊയ്തത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തകളും ഒന്നിച്ചു നിന്ന് ശബരിമല വിഷയവും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ വൻ കുപ്രചരണങ്ങളും ഷാഫിയെ ഇറക്കി നടത്തിയ പൊറാട്ടു നാടകങ്ങളും ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ബൈപ്പാസിൽ പുത്തലത്തുകുന്ന് ഭാഗത്തെ സർവ്വീസ് റോഡുമായി ബന്ധപ്പെട്ട് വലിയ കുത്തിത്തിരുപ്പുമായാണ് കോൺഗ്രസും ബിജെപിയും രംഗത്ത് വന്നത്. ബൈപ്പാസ് നിർമ്മാണം തടസ്സപ്പെടുത്താൻ നോക്കിയവർക്ക് ജനം കടുത്ത മറുപടിയാണ് വോട്ടിംഗിലൂടെ നൽകിയത്.

Advertisements

വാർഡ് 14ൽ യു.കെ ചന്ദ്രൻ സർവ്വകാല റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്. എതിർ സ്ഥാനാർത്ഥിയായ യുഡിഎഫ്ൻ്റെ ബാലനെ 544 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസും ബിജെപിയുമടക്കം വലതുപക്ഷ ശക്തികൾ നടത്തിയ കുപ്രചാരണങ്ങളെ കാറ്റിപ്പറത്തിയാണ് എൽഡിഎഫ് തിളക്കമാർന്ന വിജയം നേടിയത്. കഴിഞ്ഞ തവണ സുധ കിഴക്കെപ്പാട്ട് നേടിയത് 222 വോട്ടിൻ്റ ഭൂരിപക്ഷമായിരുന്നു. ഇവിടെയാണ് 544 വോട്ട് നേടി വിജയിക്കുന്നത്.  ഇടതുമുന്നണിയുടെ ചിട്ടയായ പ്രവർത്തനവും യുകെ ചന്ദ്രന് നാട്ടിലുള്ള സ്വീകാര്യതയും വിജയത്തിൻ്റെ തിളക്കം കൂട്ടി. സുധ കിഴക്കെപ്പാട്ട് വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഓരോന്നും എണ്ണി എണ്ണി പറഞ്ഞാണ് ഇടതുമുന്നണി വോട്ട് പിടിച്ചത്. 

ചുവപ്പു കോട്ട എന്ന് വിശേഷിപ്പിക്കുന്ന പന്തലായനി സൗത്തിലെ വാർഡ് 15ൽ വികെ. രേഖയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ തവണ അഡ്വ. കെ.സത്യൻ നേടിയ 113 വോട്ടിനേക്കാൾ നൂറോളം വോട്ടുകൾ അധികം നേടി 205 വോട്ടുകൾക്കാണ് രേഖ വിജയിച്ചത്. ലിൻസി പൊന്നാരത്തിൽ എന്ന പുതുമുഖത്തെ കളത്തിലിറക്കി സ്വതന്ത്രയായി മത്സരിപ്പിച്ച കോൺഗ്രസ് യുഡിഎഫ് സംവിധാനത്തിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ മാത്രം വോട്ടുചെയ്തിരുന്ന പാരമ്പര്യ കോൺഗ്രസ്സുകാർപോലും തിരസ്ക്കരിച്ചതായാണ് കാണുന്നത്. കുട ചിഹ്നത്തിൽ സ്വതന്ത്രയായി മത്സരിപ്പിച്ചതിനെതിരെ കോൺഗ്രസിലും വലിയ കലാപമാണ് നടക്കുന്നത്. പല പ്രമുഖരായ പ്രവർത്തകരും പ്രചരണത്തിനിറങ്ങാത്തതും യുഡിഎഫ് ന് വലിയ വോട്ടു ചോർച്ചയാണ് സമ്മാനിച്ചത്. എൽഡിഎഫ് 493, യുഡിഎഫ് 297, ബിജെപി 44 എന്നിങ്ങനെയാണ് കക്ഷിനില.

 

Share news