കൊയിലാണ്ടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
.
.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് അസി. റിട്ടേണിങ് ഓഫീസറായ തഹസിൽദാർ ടി ബി പ്രകാശ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൊയിലാണ്ടി ബസ്സ് സ്റ്റാൻിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് കെ. ദാസൻ താലൂക്ക് ഓഫീസിൽ എത്തിച്ചേർന്നത്.
.
.

.
ഇടതുമുന്നണി നേതാക്കളായ കെ കെ മുഹമ്മദ്, മുൻ എംഎൽഎ പി വിശ്വൻ, എം പി ഷിബു, എൽജി ലിജീഷ്, ടി കെ ചന്ദ്രൻ, രാമചന്ദ്രൻ കുയ്യാണ്ടി, ഇ കെ അജിത്ത്, എസ് സുനിൽ മോഹൻ, എം പി ശിവാനന്ദൻ, സി സത്യചന്ദ്രൻ, കെ ടി എം കോയ, സി രമേശൻ, എം പി ഷിബു, ഐഎൻ കെ അബ്ദുള്ള, എം റഷീദ്, അഡ്വ. കെ സത്യൻ, വി കെ മോഹൻ ദാസ് എന്നിവർ നേതൃത്വം നൽകി.





