KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവർത്തനവും സജീവമായി. സ്ഥാനർത്ഥി താരുമാനമായ 35ഓളം വാർഡുകളിൽ ദിവസങ്ങൾക്ക് മുമ്പേ പ്രചാരണ പ്രവർത്തനം ആരംഭിച്ചിരിന്നു. ഇതിനകംതന്നെ ഒന്നാംവട്ടം ഗൃഹസന്ദർശനം പൂർത്തിയാക്കിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. 30 വർഷം പൂർത്തിയാക്കിയ നഗരസഭാ ഭരണത്തെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ തവണ 25 സീറ്റുകളോടെയാണ് ഇടതുമുന്നണി തുടർ ഭരണം നേടിയത്. ഇത്തവണ കൂടുതൽ സീറ്റുകൾ പിടച്ചെടുക്കാനുള്ള മുന്നൊരുക്കവുമായാണ് സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിൽ പൂർത്തീകരിച്ച് പ്രചാരണ രംഗത്ത് സജീവമായത്. എവിടെയും തർക്കങ്ങളില്ലാതെ രംഗത്തിറഞ്ഞിയതോടെ തികഞ്ഞ ആത്മവിശ്വസത്തിലാണ് ഇടതുമുന്നണിയെന്ന് നേതാക്കൾ വ്യക്തമാക്കി.

എന്നാൽ പ്രധാന പ്രതിപക്ഷമായ യുഡിഎഫ് ഇപ്പോഴും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ്. ആലോചനാ യോഗം ചേർന്ന പല വാർഡുകളും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പലയിടത്തും റിബൽശല്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. പലയിടത്തും 70 വയസ്സുകഴിഞ്ഞവർ രംഗത്തിറങ്ങിയതും യുഡിഎഫ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെയർമാൻ പഥവി പട്ടികജാതി സംവരണം വന്നിട്ടും ഉന്നതനായ നേതാവിനെ ലിസ്റ്റിൽ നിന്ന് വെട്ടി മാറ്റിയതും വരും ദിവസങ്ങളിൽ യുഡിഎഫ് വലിയ പ്രതിസന്ധികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. നിലവിൽ യുഡിഎഫ് 16 സീറ്റിലാണ് വിജയിച്ചത്.  3 സീററുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്.

നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് സ്ഥാനാർത്ഥിയോടൊപ്പം പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ 30 വർഷം മുമ്പത്തെ ഇരുളടഞ്ഞ യുഡിഎഫ് ഭരണകാലത്തെ മോചിപ്പിച്ചശേഷം നടത്തിയ പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചതോടെ ഇടതുമുന്നണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുത്തൻ റോഡുകൾ നടപ്പാതകൾ, ഡ്രൈനേജുകൾ, അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം, പകൽവീടുകൾ, നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ കോടികളുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയ വൻ വികസന പ്രവർത്തനങ്ങൾ, താലൂക്കാശുപത്രി ഉൾപ്പെടെ ആരോഗ്യ മേഖലയിൽ കൊയിലാണ്ടി കൈവരിച്ച വലിയ നേട്ടങ്ങൾ, സാംസ്ക്കാരിക പാർക്കുകൾ, ടേക് എ ബ്രേക്ക്, ടൌൺഹാൾ നവീകരണം, പട്ടണമാകെയുള്ള ഫുട് പാത്തുകൾ ടൈൽ പാകിയും മേൽക്കൂര നിർമ്മിച്ചും മനോഹര കാഴ്ച്ചയാക്കി മാറ്റി, സംസ്ഥാന സർക്കിരിൻ്റെ വിവിധ ഫണ്ടും നഗരസഭയുടെ തനതു ഫണ്ടും ഉപയോഗിച്ച് 44 വാർഡുകളിലും ആയിരക്കണക്കിന് തെരുവു വിളക്കുകൾ സ്ഥാപിച്ചും പട്ടണമാകെ പ്രകാശപൂരിതമാക്കി.

Advertisements

പട്ടണത്തിൽ താലൂക്കാശുപത്രി, കോടതി, സ്റ്റേഡിയം, ബോയസ് ഹയർസെക്കണ്ടറി സ്കൂൾ, ബസ്സ് സ്റ്റാൻ്റ് എന്നീ പ്രധാന കേന്ദ്രങ്ങളിൽ മനോഹരമായ പ്രവേശന കവാടം നിർമ്മിച്ചു, സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ജല സ്രോതസ്സായ കുളങ്ങൾ പടവുകളും ചുറ്റുമതിലും കെട്ടി മനോഹരമാക്കി. നഗരസഭ ഓഫീസ് ഹൈടെക് ഓഫീസ് ആക്കി മാറ്റി. വിവിധ വാർഡുകളിൽ ഭൂമി ഏറ്റെടുത്ത് സാംസ്ക്കാരിക നിലയങ്ങൾ നിർമ്മിച്ചു, കൊല്ലം മത്സ്യ മാർക്കറ്റിനുവേണ്ടി സ്ഥലം ഏറ്റെടുത്ത് മാർക്കറ്റ് സമുച്ചയം നിർമ്മിച്ചു. പഴയ ബസ്സ് സ്റ്റാൻ്റ് പൊളിച്ചുമാറ്റി പുതുമോഡിയിൽ ബഹുനില കെട്ടിടം യാഥാർത്ഥ്യമാക്കി. തുടങ്ങി കോടിക്കണക്കിന് രൂപ ചിലവഴിച്ച് എണ്ണിയാൽ തീരാത്ത വൻ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 5 വർഷത്തനുള്ളിൽ നടപ്പാക്കിയത്. 

നഗരസഭ കൃഷിഭവൻ മുഖേന 44 വാർഡുകളിലും സംസ്ഥാന സർക്കാർ സഹായത്തോടെ കർഷകർക്കാവശ്യമായ നിരവധി സ്കീമുകളിൽ വൻ സബ്ബസിഡിയോടെ പദ്ധതികൾ നടപ്പിലാക്കി. ലൈഫ് ഭവന പദ്ധതി പ്രകാരം വീടില്ലാത്ത പാവങ്ങൾക്ക് ആയിരത്തോളം വീടുകളാണ് പണിതു നൽകിയത്. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് വീട് റിപ്പയറിനു ഫണ്ട് അനുവദിച്ചു. നിർദ്ധന കുടുംബങ്ങൾക്ക് വീട്ടുമുറ്റ വ്യാപാരം തുടങ്ങാൻ സാമ്പത്തിക സഹായം അനുവദിച്ചു. നഗരസഭ സമഗ്ര കുടിവള്ള പദ്ധതിയുടെ ഭാഗമായി 226 കോടി രൂപയുടെ ചിലവഴിച്ചുള്ള പദ്ധതി പ്രവർത്തനം 95 ശതമാനവും പൂർത്തിയാക്കി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണ്. നടേരി വലിയമലിൽ സംസ്കൃത സർവ്വകലാശാല സ്ഥാപിക്കാനായി ഭൂമി ഏറ്റെടുത്തു നൽകി. ഇതെല്ലാം ഇടതുമു്നനണിയുടെ വിജയ പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്.

 ഇന്നലെ നടന്ന ഇടതുമുന്നണി കൺവെൻഷൻ സിപി ഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷനായി. കമ്മറ്റി രൂപികരണം ടി കെ ചന്ദ്രനും, എൽ ജി ലിജീഷ് സ്ഥാനാർത്ഥി പ്രക്യാപനവും നടത്തി. കെ കെ മുഹമ്മദ്, പി വിശ്വൻ, എം പി ശിവാനന്ദൻ, ഇ കെ അജിത്ത് പി കെ കബീർ സലാല, കെ ദാസൻ ഇ എസ് രാജൻ, സി രമേശൻ, സുധ കിഴക്കെപ്പാട്ട്, ടി കെ രാധാകൃഷ്ണൻ, കെ എസ് രമേശ് ചന്ദ്ര, ആരിഫ്തങ്ങൾ,  തുടങ്ങിയവർ സംസാരിച്ചു.

കെ ഷിജു സ്വാഗതവും അഡ്വ: കെ സത്യൻ നന്ദിയും പ്രകടിപ്പിച്ചു 501 അംഗ തിരഞ്ഞെടുപ്പ് കമ്മി രൂപികരിച്ചു. ചെയർമാൻ പി കെ വിശ്വനാഥൻ ചെയർമാൻ, വൈസ് ചെയർമാൻമ്മാർ. ഇ എസ് രാജൻ, അഡ്വ: ടി കെ രാധാകൃഷ്ണൻ, കെ ചിന്നൻ നായർ, സി സത്യചന്ദ്രൻ, കൺവീനർ കെ ഷിജു, ജോ: കൺവീനർമാർ കെ എസ് രമേശ് ചന്ദ്ര, റഷീദ്, കെ ടി സിജേഷ്, എൻ കെ ഭാസ്ക്കരൻ ഫഹദ്, ട്രഷറർ അഡ്വ: കെ സത്യൻ.

Share news