കൊയിലാണ്ടിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
കൊയിലാണ്ടിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. 46 വാർഡിലെ സ്ഥാനാർത്ഥികളും ഇടതു നേതാക്കളും പ്രവർത്തകരും കൊയിലാണ്ടി പട്ടണത്തിൽ കേന്ദ്രീകരിച്ച് നഗരസഭ ഓഫീസിലേക്ക് പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്. രണ്ട് ഭാഗങ്ങളിലായി 11 മണിക്കുതന്നെ പത്രികാ സമർപ്പണം ആരംഭിച്ചു. സമർപ്പണം ഇപ്പോഴും തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിയും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ ഷൈലേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ രാജീവൻ എന്നിവർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.

സമർപ്പണം വൈകീട്ട് 5 മണി വരെ തുടരും എന്നാണ് മനസിലാക്കുന്നത്. നഗരസഭയിലെ ഇടതുമുന്നണി നേതാക്കളായ ടി.കെ ചന്ദ്രൻ മാസ്റ്റർ, കെ. ദാസൻ, കെ. ഷിജു മാസ്റ്റർ, അഡ്വ. കെ. സത്യൻ, ഇകെ അജിത്ത് മാസ്റ്റർ, കെ.എസ് രമേശ് ചന്ദ്ര, സി. സത്യചന്ദ്രൻ, റഷീദ്, അഡ്വ. രാധാകൃഷ്ണൻ, നാരായണൻ മാസ്റ്റർ, അബ്ദുൾ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.




