KOYILANDY DIARY

The Perfect News Portal

ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടൽ പി.ടി.എ. തെളിവെടുപ്പിന് ഹാജരായി

കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ. ഹൈക്കോടതിയിൽ നൽകിയ കേസിൻ്റെ ഭാഗമായി പി.ടി.എ. പ്രസിഡണ്ടും, ഹയർസെക്കണ്ടറി അധികൃതരും ഡെപ്യൂട്ടി കലക്ടറുടെ മുന്നിൽ രേഖകളുമായി ഹാജരായി. പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി, ഷിജു മാസ്റ്റർ, വിജയൻ മാസ്റ്റർ, അഡ്വ. കെ. വിജയൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഡെപ്യൂട്ടി കലക്ടറുടെ മുമ്പാകെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവെടുപ്പിന് ഹാജരായത്.,

Advertisements

ഹൈസ്കൂൾ മൈതാനം, സ്കൂളിന് വിട്ട് കിട്ടേണ്ടതിൻ്റെ ആവശ്യകതയും ഇത് സംബന്ധിച്ചുള്ള, രേഖകളും സമർപ്പിച്ചു. നഗരസഭാ അധികതരും, ഡെപ്യൂട്ടി കലക്ടറുടെ മുന്നിൽ ഹാജരായി. നൂറ് വർഷത്തിലെ റെ പഴക്കമുള്ള ഇപ്പോൾ മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ന് സ്വന്തമായിരുന്ന മൈതാനം 25 വർഷം മുമ്പ് സ്പോർട്സ് കൗൺസിലിന് പാട്ട കരാർവ്യവസ്ഥയിൽ വിട്ടുകൊടുക്കുകയും, അവർ സ്റ്റേഡിയം പണിത് കടമുറികളാക്കി മാറ്റുകയുമായിരുന്നു.

സ്കൂളിലെ കുട്ടികൾക്ക് കളിക്കാൻ സ്പോർട്സ് കൗൺസിലിൻ്റെ അനുമതി തേടേണ്ട അവസ്ഥയായിരുന്നു. പാട്ട കാലാവധി തീരുന്ന മുറയ്ക്കാണ് പി.ടി.എ. ഹൈക്കോടതിയിൽ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തത്.

Advertisements