KOYILANDY DIARY.COM

The Perfect News Portal

മൂരാട് പാലത്തിന്റെ തൂണിന് ചെരിവ്

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാട് പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ തൂണിന് ചെരിവുണ്ടെന്ന് ആക്ഷേപം. കനത്ത മഴയിൽ ശക്തമായ ഒഴുക്കുള്ള സമയത്താണ് തൂണിന് ചെരിവുള്ളതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം പാലം നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളെ അറിയിച്ചു. തുടർന്ന്‌, തൂൺ ടാർപോളിൻ ഷീറ്റിട്ട്‌ മൂടി. തൂണിന്റെ ചെരിവ് കാണാൻ നിരവധിപ്പേർ മൂരാട് എത്തി.
എൻജിനിയർമാർ അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കൗൺസിലർ രേഖ മുല്ലക്കുനി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെയും കോഴിക്കോട് ഡെപ്യൂട്ടി കലക്ടറെയും ചുമതലപ്പെടുത്തിയതായി മന്ത്രി പി. എ. മുഹമ്മദ്‌ റിയാസിന്റെ ഓഫീസ് അറിയിച്ചു.

 

Share news