ഉരുൾപൊട്ടിയ വിലങ്ങാട് മേഖലയിൽ ഐക്യ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു

നാദാപുരം: ഉരുൾപൊട്ടിയ വിലങ്ങാട് മേഖലയിൽ ഐക്യ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും, RYF ജില്ലാ ജോ- സെക്രട്ടറി അക്ഷയ് പൂക്കാടുമാണ് പ്രദശത്തെത്തിയത്. രക്ഷാപ്രവർത്തനത്തിടെ ജീവൻ നഷ്ടപ്പെട്ട മത്തായി മാഷുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം പുനരധിവാസവും ധനസഹായവും നൽകാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഐക്യകർഷക സംഘത്തിൻ്റെയും RSP- RYF യുടെയും അഘാതമായ ദുഃഖം രേഖപ്പെടുത്തി.
