നികുതി വിഹിതം അനുവദിക്കാത്തതിനെതിരെയുളള സമരവുമായി സഹകരിക്കില്ലെന്ന് വി ഡി സതീശൻ
കൊച്ചി: കേന്ദ്രം അർഹമായ നികുതി വിഹിതം അനുവദിക്കാത്തതിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നികുതി വിഹിതം കിട്ടുന്നില്ലെന്നത് വസ്തുതയാണ്. ഇത് ദേശീയ പ്രശ്നമാണ്. കോൺഗ്രസ് എം പിമാർ പാർലമെൻ്റിൽ ഉന്നയിക്കാറുണ്ടെന്നും സതീശൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
