KOYILANDY DIARY.COM

The Perfect News Portal

പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർമാനായി എൽഡിഎഫിൻ്റെ പി വിശ്വനാഥൻ

.

കൽപ്പറ്റ: പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർമാനായി സിപിഐഎം ഏരിയാ കമ്മിറ്റി അംഗം പി വിശ്വനാഥൻ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ പ്രസിഡണ്ട് കൂടിയാണ്‌ നാൽപതുകാരൻ. എടഗുനി കുരുന്തൻ ഉന്നതിയിൽനിന്നും ഡിവൈഎഫ്‌ഐയിലൂടെ വളർന്ന പൊതുപ്രവർത്തകൻ രണ്ടാം തവണയാണ്‌ ക‍ൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്‌.

കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച്‌ നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ്‌ ഇത്തവണ വിജയിച്ചത്‌. പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 30 ഡിവിഷനുകളിൽ 17 എണ്ണവും നേടി യുഡിഎഫിൽ നിന്ന് എൽഡിഎഫ് നഗരസഭ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തവണ 15 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 11 സീറ്റുകളിലേക്ക് ഒതുങ്ങി.

Advertisements

 

Share news