എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല; ആവശ്യമായ തിരുത്തൽ വരുത്തും
തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതി ജില്ലാ പഞ്ചായത്തിൽ വിജയിക്കാൻ കഴിഞ്ഞു എന്നത് പ്രധാനപ്പെട്ടതാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്നത് തെറ്റായ പ്രചാരണമെന്നും ആവശ്യമായ തിരുത്തൽ വരുത്തി ഇടതുമുന്നണി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം കരസ്ഥമാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

യുഡിഎഫ് പരസ്യമായും രഹസ്യമായും വർഗീയശക്തികളുമായി
നീക്കുപോക്ക് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫും ബിജെപിയും പരസ്പരം വോട്ടുകൾ മറിച്ചെന്നും പറഞ്ഞു. എൽഡിഎഫ് വിജയിക്കുമായിരുന്ന പറവൂർ നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അവിടെ യുഡിഎഫിന് ലഭിച്ചത് 20 വോട്ടുകളാണ്. എത്രത്തോളം വോട്ടുകള്‍ മറിയപ്പെട്ടു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി വളരെ യോജിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതെല്ലാം യഥാർത്ഥത്തിൽ ബിജെപിയെയും സഹായിച്ചു. ബിജെപിക്ക് തിരുവനന്തപുരം നഗരസഭയിൽ ജയിക്കാൻ സാധിച്ചു എന്നതിനപ്പുറത്തേക്ക് കാര്യമായ നേട്ടം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്നത് തെറ്റായ പ്രചാരണമെന്നും ആവശ്യമായ തിരുത്തൽ വരുത്തി ഇടതുമുന്നണി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം കരസ്ഥമാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.




