എൽ.ഡി.എഫ്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കും: ചെത്തു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു
.
കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന ചെത്ത് തൊഴിലാളി യൂണിയൻ (CITU) സംസ്ഥാന സെക്രട്ടറി കൂടിയായ കെ. ദാസനെ വിജയിപ്പിക്കാൻ യൂണിയൻ സി.ഐ.ടി.യു. അംഗങ്ങളും പെൻഷൻകാരും കുടുംബസമേതം രംഗത്തിറങ്ങി പ്രവർത്തിക്കുമെന്ന് യൂണിയൻ ഏരിയ കുടുംബ സംഗമം തീരുമാനിച്ചു.
.

കൊയിലാണ്ടി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന കുടുംബ സംഗമം സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയോജകമണ്ഡലം സെക്രട്ടറിയുമായ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എം.എ.ഷാജി അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ. ദാസൻ, ടി.കെ. ജോഷി, കെ.ടി. സിജേഷ്, ടി.എൻ. ചന്ദ്രശേഖരൻ, ടി.എം.നാരായണൻ, ആർ.കെ. മനോജ് എന്നിവർ സംസാരിച്ചു.



