എൽഡിഎഫ് ജാഥാ പ്രചാരണം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര നിയോജ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എംഎൽഎയും LDF കൺവീനറുമായ ടി. പി രാമകൃഷണൻ നയിക്കുന്ന എൽഡിഎഫ് ജാഥ പ്രയാണം തുടങ്ങി. 24ന് വൈകിട്ട് മുതുകാട് വെച്ച് മുൻ കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജാഥ 25 ന് കാലത്ത് ചക്കിട്ടപ്പാറയിൽ നിന്നാരംഭിച്ച് വൈകീട്ട് ചാത്തോത്ത് താഴസമാപന സമ്മേളനം ജില്ലാ LDF കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഇന്ന് കാലത്ത് കല്പത്തുരിൽ നിന്നാരംഭിച്ച് വൈകീട്ട് മേപ്പയ്യൂരിൽ ആർജെഡി നേതാവ് മുൻ മന്ത്രി കെ. പി മോഹനൻ MLA സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മുൻ എംഎൽ കെ. കുഞ്ഞമ്മദ്, എസ് കെ സജീഷ് കെ. ലോഹ്യ, കെ. കെ. ബാലൻ, എം കുഞ്ഞമ്മദ്, പി. കെ എം ബാലകൃഷ്ണൻ, ബേബി കാപ്പുകാട്ടിൽ, പി. മോനിഷ, കെ. സുനിൽ, എൻ. പി ബാബു, ടി. കെ. ബാലഗോപാൽ എം. എം മൗലവി, അജയ് ആവള, ബിജു കാരയാട് എന്നിവർ സംസാരിച്ചു.



