ദുരന്തമേഖലയിൽ എൽഡിഎഫ്; ചൂരൽമലയിലും വിജയം
.
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത മേഖലകളായ ചൂരൽമല, ആട്ടമല, പുത്തുമല വാർഡുകളിൽ എൽഡിഎഫിന് വിജയം. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല വാർഡിൽ സിപിഐഎം കൽപ്പറ്റ ഏരിയ കമ്മറ്റിയംഗം കെ കെ സഹദും അട്ടമലയിൽ സിപിഐയിലെ ഷൈജ ബേബിയും പുത്തുമല വാർഡിൽ സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റി അംഗം സി. സീനത്തും വിജയിച്ചു.

ജില്ലയിൽ കൽപ്പറ്റ നഗരസഭയും എൽഡിഎഫ് പിടിച്ചെടുത്തു. 17 ഡിവിഷനുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 11 ഡിവിഷനുകളിൽ യുഡിഎഫും രണ്ടിടത്ത് എൻഡിഎയും വിജയിച്ചു.
Advertisements




