ചേമഞ്ചേരി പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകി
.
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വരണാധികാരിക്ക് നാമനിർദ്ദേശപത്രിക നൽകി. പൂക്കാട് ടൗണിൽ നിന്നും സ്ഥാനാർത്ഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്. എൽ ഡി എഫ് നേതാക്കളായ കെ. കെ മുഹമ്മദ്, കെ. രവീന്ദ്രൻ മാസ്റ്റർ, ബാബു കുളൂർ, അവിണേരി ശങ്കരൻ, ടി. പി. അഷറഫ്, പി. സി. സതീഷ് ചന്ദ്രൻ, വി. വി മോഹനൻ, എം നൗഫൽ, ബി. പി ബബീഷ്, എൻ. പി അനീഷ്, സതി കിഴക്കയിൽ എന്നിവർ നേതൃത്വം നൽകി.



