LDF പിന്തുണ: തിങ്കളാഴ്ച കേരളത്തിൽ ഹർത്താൽ
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഈ മാസം 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ തിങ്കളാഴ്ച കേരളത്തിലും ഹര്‍ത്താലാകും. ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന് സമിതിയും തീരുമാനിച്ചിരുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

പത്ത് മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.


